15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 63 വയസുകാരന് ജീവപര്യന്തം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും.

ഇതു കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു കോടതി.

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഇരിങ്ങാലക്കുട (വിമല ഭവന് അടുത്ത്) സ്വദേശി വട്ടപറമ്പിൽ വീട്ടിൽ സഞ്ജീവ് (63) നാണ്‌ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയടക്കുന്നതിനും  ശിക്ഷിച്ചത്. ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതു മോഹൻ വിധി പ്രസ്താവിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെയും, 23 രേഖകളും ഡിഫൻസ് ഭാഗത്തുനിന്നും രണ്ടു രേഖകളും, കൂടാതെ ഈ കേസിലെ മൊബൈൽ ഫോണിൻ്റെ ശാസ്ത്രീയ  പരിശോധന ഫലം കോടതിയിൽ ഹാജരാക്കി തെളിവ് നൽകിയിരുന്നു. പരിശോധന നടത്തിയ റീജിയണൽ ഫോറൻസിക് സയൻസ് ലാബിലെ സയൻറിഫിക് ഓഫീസറെ അധിക സാക്ഷിയായി കോടതി മുമ്പാകെ ഹാജരാക്കി തെളിവ് നൽകുകയും കേസിന് ആസ്പദമായ അശ്ലീല വീഡിയോ കോടതി മുമ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ബിബിൻ സി വി രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആയിരുന്ന പി. പി. ജോയ് അന്വേഷണം നടത്തി കേസിലെ കൃത്യ സ്ഥലം ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കാണപ്പെട്ടതിനെ തുടർന്ന് കേസ് ഇരിഞ്ഞാലക്കുട സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ എസ് സുബിന്ദ് കേസ് റീ രജിസ്റ്റർ ചെയ്യുകയും തുടർന്ന് സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപ് പി.ജി, ഇൻസ്‌പെക്ടർ പി ആർ ബിജോയ് എന്നിവർ അന്വേഷണം നടത്തുകയും ഇൻസ്പെക്ടർ എം.ജെ. ജിജൊ അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബിജു വാഴക്കാല ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ലൈസൻ ഓഫീസർ രജനി ഏകോപിപ്പിച്ചു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍