വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം സോവനീർ പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തി ദേശം മുഖ്യരക്ഷാധികാരിയും കൾചറൽ & സോവനീർ കോർഡിനേറ്ററുമായ അണ്ടേക്കാട്ട് വേണുഗോപാലിന് ആദ്യപ്രതി നൽകി നിർവഹിച്ചു. ദേശം പ്രസിഡണ്ട് സി. എ. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. എൻ. വൈശാഖ് സ്വാഗതവും ട്രഷറർ പ്രശാന്ത് പുഴങ്കര നന്ദിയും രേഖപ്പെടുത്തി. സാഹിത്യകാരിയും ഗവേഷകയുമായ ഡോ. ജയശ്രീ കൃഷ്ണൻകുട്ടി മുഖ്യാതിഥിയായ ചടങ്ങിൽ ജനറൽ കൺവീനർ പി. കെ. രാജേഷ്, വർക്കിംഗ് പ്രസിഡൻ്റ് കെ. സതീഷ്കുമാർ, സോവനീർ ചീഫ് എഡിറ്റർ നന്ദകുമാർ ഇടക്കുന്നി, അസോസിയേറ്റ് സെക്രട്ടറി ജയൻ പാറയിൽ, ചീഫ് അഡ്‌വൈസർമാരായ പി.എ. നാരായണ സ്വാമി, പി. എൻ. ഗോകുലൻ, പൂരം ചീഫ് കോഡിനേറ്റർ വി. സുരേഷ് കുമാർ, കുമരനെല്ലൂർ ദേശ കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റ് കെ. ബാലകൃഷ്ണൻ, എങ്കക്കാട് ദേശക്കമ്മിറ്റി പ്രസിഡൻറ് പി. ആർ. സുരേഷ് കുമാർ, വടക്കാഞ്ചേരി ദേശം മുഖ്യരക്ഷാധികാരികളായ ഡോ. പി. ആർ. നാരായണൻ,
വി അനിരുദ്ധൻ, ഡോ. ശാന്തകുമാർ കേളത്ത്, പി. എൻ. രാജൻ, ഓഫിസ് സെക്രട്ടറി കാഞ്ഞൂർ ഉണ്ണികൃഷ്ണൻ, എസ്. ആർ. മുത്തുകൃഷ്ണൻ, ഇ. രാമൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍