സംസ്കാര സാഹിതി വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനോടൊപ്പം ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും ബൃഹത്തായ നോവലായ വിലാസിനിയുടെ 'അവകാശികൾ' എന്ന കൃതിയുടെ അമ്പതാം വാർഷികം "അവകാശികൾ-എഴുത്തിൻ്റെ അമ്പതാം വർഷം '' എന്ന പേരിൽ ആഘോഷിച്ചു. നോവലുകളിൽ നിഷ്പ്രയാസം കയറിപ്പോകാൻ കഴിയുന്ന ഇന്ത്യയിലെ സാഹിത്യ ഹിമാലയമാണ് വിലാസിനിയുടെ അവകാശികൾ എന്ന നോവൽ എന്ന് നോവലിസ്റ്റും സിനിമാ സംവിധായകനുമായ റഷീദ് പാറയ്ക്കൽ പറഞ്ഞു.
എത്ര വലിയ പർവ്വതമാണെങ്കിലും യാത്രികന് കയറിപ്പോകാൻ വഴിയിലുടനീളം കൗതുകങ്ങളും, സുഖകരവുമായ കാലാവസ്ഥയും ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ എത്ര തവണ വേണമെങ്കിലും അവനത് കീഴടക്കും.
നാലു വോള്യങ്ങളിലായി നാലായിരം പേജുകളുള്ള അവകാശികൾ പുറമേ നിന്നു നോക്കുമ്പോൾ പർവ്വതം പോലെയാണെങ്കിലും കയറിത്തുടങ്ങിയാൽ ഒട്ടും മുഷിപ്പില്ലാത്ത ആസ്വാദ്യകരമായ കൃതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. എസ്. നാരായണൻ നമ്പൂതിരി സ്മാരക ഹാളിൽ നടന്ന യോഗം മേളവിദഗ്ദൻ ചെറുശ്ശേരി കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. സാഹിതി ജില്ലാ ജനറൽ സെക്രട്ടറി ജയപ്രസാദ് കളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് മുഖ്യാതിഥി ആയിരുന്നു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അംഗത്വവിതരണം നടത്തി. ജില്ലാ കൺവീനർ അനിൽ സമ്രാട്ട് സ്വാഗതം പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് പി.ജി. ജയദീപ്, സാഹിതി നിയോജകമണ്ഡലം ചെയർമാൻ ആനന്ദ് അടാട്ട്, കൺവീനർ വിനോദ് തുമ്പറമ്പിൽ, ജയ്സൺ മാത്യു, എ. എം. ജയ്സൺ, ജയൻ മംഗലം, ബീന ജോൺസൺ, അഡ്വ. ടി. എസ്. മായാദാസ്, അനീഷ് കണ്ടംമാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍