തൃശൂർ, പാലക്കാട് ജില്ലകളിൽ പല പ്രധാനപ്പെട്ട പൂരങ്ങൾക്കും ആനയും, ആന ചമയവും നൽകിയിരുന്നത് പാർവ്വതി മാമിയും മകൻ രാജു സ്വാമിയുമായിരുന്നു. തൃശൂർ മാരാർ റോഡിലെ ഗണപതി നിവാസ് ആന ഉടമകളുടെയും, പൂരകമ്മറ്റിക്കാരുടെയും താവളമായിരുന്നു. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ ദേവസ്വം വാങ്ങുന്നത് മാമിയുടെ കയ്യിൽ നിന്നാണ്. മാമിയുടെ അച്ഛൻ ദേവസ്വം ബോർഡിൽ ഉദ്യോഗമുണ്ടായിരുന്ന ഗണപതി അയ്യർ നടത്തിവന്നിരുന്ന സ്ഥാപനം പിന്നീട് മാമി നടത്തിവരികയും, തുടർന്ന് മാമി രാജുസ്വാമിയെ ഏൽപ്പിക്കുകയുമായിരുന്നു. സംസ്ക്കാരം 10-7-2025 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് തൃശൂർ എം. ജി. റോഡ് ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ വെച്ച് നടത്തുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍