നിയമപരമായി സാധ്യമായ എല്ലാവഴികളും തേടുന്നുണ്ടെന്നും, മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടുകയും, മറ്റ് മന്ത്രിമാരെ തുടർ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തതാതും മന്ത്രി അറിയിച്ചു. കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉറപ്പ് നൽകി. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം കൂടിയാണിതെന്നും, ഈ സംഭവം ക്രിസ്ത്യൻ വിഷയമായി മാത്രം ഒതുക്കാൻ സാധിക്കുന്നതല്ലെന്നും, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ പലപ്പോഴായി കേൾക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്നും പി.രാജീവ് പറഞ്ഞു. ജനാധിപത്യ വിശ്വാസികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും ഉയർന്നുവരേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍