ഇന്ന് ജൂലൈ 29. അന്താരാഷ്ട്ര കടുവ ദിനം.






മന്ത്രി എ.കെ. ശശീന്ദ്രന്റെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

വന്യ ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ അവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ് ഭക്ഷ്യപിരമിഡില്‍ ഉന്നതസ്ഥാനത്തുള്ള കടുവകള്‍. അനിയന്ത്രിതമായ വേട്ടയാടലും വനശോഷണവും മൂലം ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകള്‍ വളരെ വേഗം വംശനാശത്തിലേക്കടുക്കുമ്പോഴാണ് അവയുടെ സംരക്ഷണം മുന്‍നിര്‍ത്തി 1973-ല്‍ പ്രോജക്ട് ടൈഗര്‍ പദ്ധതി ആരംഭിച്ചത്. ഇത് രാജ്യത്തെയും വിശിഷ്യാ കേരളത്തിലെയും കടുവകളുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വും, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വും ആണ് ടൈഗര്‍ റിസര്‍വ്വുകളില്‍ കേരളത്തിന്റെ സംഭാവന. ആഗോളതലത്തില്‍ കടുവ സംരക്ഷണത്തിന് ഗ്ലോബല്‍ ടൈഗര്‍ ഫോറം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കുള്ള അംഗീകാരം പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന് ലഭിച്ചിട്ടുണ്ട്. ദേശീയ കടുവ സംരക്ഷണ അതോറിറ്റി നടത്തിയ മാനേജ്മെന്റ് ഇഫക്ടീവ്നെസ് ഇവാല്യുവേഷനില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് മുന്‍പന്തിയിലാണ്. 

പരിക്കേല്‍ക്കുന്നതും രോഗം ബാധിക്കുന്നതുമായ കടുവകളെയും പുലികളേയും ചികിത്സിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാനത്തെ ആദ്യ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം വയനാട്ടില്‍ ആരംഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ജനവാസമേഖലകളിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തിയ കടുവകളെ പിടികൂടി നിലവില്‍ ഇവിടെ സംരക്ഷിക്കുകയാണ്.


മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നല്‍കികൊണ്ട് തന്നെ വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും കൂടി ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാര്‍ നയം.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍