ജില്ലാ ആശുപത്രിയിൽ എത്തുന്ന പാലിയേറ്റീവ് രോഗികളെ പ്രയാസപ്പെടുത്തുന്നതായി കോൺഗ്രസ് ആരോപണം.

വടക്കാഞ്ചേരി :  ജില്ലാ ആശുപത്രിയിലെത്തുന്ന പാലിയേറ്റീവ് രോഗികളെ പ്രയാസപ്പെടുത്തുന്നതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഒ.പി ടിക്കറ്റ് എടുത്ത് 300 മീറ്റർ കയറ്റം കയറി  ഡി.ഇ.ഐ സിയൂടെ  വാർഡിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിൽ  എത്തി ഡോക്ടറെ കണ്ട് മരുന്നു വാങ്ങാൻ വീണ്ടും ജില്ലാ  ആശുപത്രിയിലെ ഫാർമസിയിൽ എത്തണം. നിരവധി രോഗികൾ ആശ്രയിക്കുന്ന പാലിയേറ്റീവ് പരിചരണ വിഭാഗം തുടർച്ചയായി ജില്ലാ ആശുപത്രിയിലെ വിവിധ ഇടങ്ങളിലേക്ക് മാറ്റുന്ന നടപടിയിലാണ് കോൺഗ്രസ് പ്രതിഷേധം. ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ പി.ജി ജയദീപ് , എസ്.എ.എ ആസാദ്, ജയൻ മംഗലം, കെ.കെ അബൂബക്കർ, നന്ത്യാലത്ത് ഗോപാലകൃഷ്ണൻ, എം.എച്ച് ഷാനവാസ് എന്നിവർ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ച് നിവേദനം കൈമാറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍