ഓട്ടുപാറ : ഷൊർണൂർ തൃശ്ശൂർ സംസ്ഥാന പാതയിൽ പരുത്തിപ്രയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു. ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നത് മൂലം ഈ റോഡിൽ വലിയ കുഴികൾ രൂപപ്പെടുന്നു എന്ന് നാട്ടുകാർ പരാതിപ്പെട്ടു. റോഡിൽ രൂപപ്പെട്ട കുഴികൾ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് വലിയ അപകടങ്ങളാണ് വരുത്തി വയ്ക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോകുന്ന വിവരം വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചാലും കൃത്യസമയത്ത് വന്ന് പൈപ്പിന്റെ കേടുപാടുകൾ തീർക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍