തെക്കുംകര: ട്രിച്ചി എൻ.ഐ.ഐ.ടി. യിൽ നിന്ന് എം.ടെക്ക് കെമിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് നേടിയ പഴയന്നൂപ്പാടം പേരയിൽ താമസിക്കുന്ന പുലയത്ത് മാത്യു ഷേർളി ദമ്പതികളുടെ മകൾ ഫെബിൻ മാത്യുവിനെ തെക്കുംകര സി. ടി. ദേവസി സ്മാരക ട്രസ്റ്റ് ഭാരവാഹികൾ വസതിയിലെത്തി അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ പി. ജെ. രാജു ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ഷൈബി ജോൺസൺ, ട്രസ്റ്റ് ഭാരവാഹികളായ ടി. എ. ശങ്കരൻ, ഏ.ആർ. കൃഷ്ണൻകുട്ടി, കെ. ചന്ദ്രശേഖരൻ, തോമസ് പുത്തൂർ, ടി. വി. പൗലോസ്, ഇ. ജി. ജോജു, 'അനീഷ് കണ്ടംമാട്ടിൽ, പി. കെ. മോഹനൻ തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍