സി.പി.ഐ.(എം) കടങ്ങോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും സമൂഹത്തിൻറെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും നടത്തി. മൂന്നാം വാർഡ് മെമ്പറും വികസന വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ബീന രമേശ് സ്വാഗതവും കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗം സി.കെ മണികണ്ഠൻ അധ്യക്ഷതയൂം വഹിച്ചു. യോഗം സി.പി.ഐ. (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ബാലാജി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, സി.പി.ഐ (എം) കടങ്ങോട് ലോക്കൽ സെക്രട്ടറി യു.വി ഗിരീഷ്, ഏരിയ കമ്മിറ്റിയംഗം പി.എസ് പ്രസാദ്, ബ്രാഞ്ച് സെക്രട്ടറി കെ.കെ സുമേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.കെ രമേഷ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍