വടക്കാഞ്ചേരി : കൃത്യമായി യോഗ ചെയ്താൽ അഭിഭാഷകർക്കും, കോടതി ജീവനക്കാർക്കും ആധിയും വ്യാധിയും ഉത്ക്കണ്ഠയും ഒഴിവാക്കാൻ കഴിയുമെന്ന് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി കോടതിയിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയും, ബാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പതിനൊന്നാമത് അന്താരാഷ്ട്ര യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 'യോഗ നിത്യ ജീവിതത്തിൽ ' എന്ന വിഷയത്തെ കുറിച്ച് അഡ്വ. പ്രദീപ് കാട്ടാളത്ത് ക്ലാസ്സെടുത്തു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി. കെ. ദിനേശൻ, ഗവ.പ്ലീഡർ എൻ. എസ്. മനോജ്, ക്ലാർക്ക് അസോസിയേഷൻ പ്രസിഡൻ്റ് ദിലീപ് വി.എസ് നായർ, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് കെ. എൽ. സന്തോഷ്, മജിസ്ട്രേറ്റ് കോടതി ക്ലാർക്ക് എൻ ദീപ, തലപ്പിള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി വി. പി. പ്രഷീദ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍