വടക്കാഞ്ചേരി : സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ഇറാനിലെ സൈനിക ആക്രമണത്തിൽ പ്രതിക്ഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി സാമ്രാജ്യത്വ വിരുദ്ധ - യുദ്ധ വിരുദ്ധ റാലിയും പൊതുയോഗവും സി.പി.ഐ (എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പൊതുയോഗം സി.പി.ഐ. (എം) ജില്ലാ കമ്മിറ്റിയംഗം പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. (എം) വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ. ഡി. ബാഹുലേയൻ അധ്യക്ഷനായ യോഗത്തിൽ ഏരിയ കമ്മിറ്റിയംഗം എം. ജെ. ബിനോയ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി. മോഹൻദാസ്, എസ്. ബസന്ത് ലാൽ, കെ. എം. അഷറഫ്, പി. എസ്. പ്രസാദ് , മിനി അരവിന്ദൻ, എം. എസ്. സിദ്ധൻ, എ. കെ. സുരേന്ദ്രൻ, എം. നന്ദീഷ്,എൻ. ജി. സന്തോഷ് ബാബു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍