ആദരിച്ചു.

വടക്കാഞ്ചേരി : മാരാത്തുകുന്ന് ഡിവിഷനിലെ പ്ലസ് ടു , എസ്.എസ്.എൽ.സി. പരീക്ഷകളിൽ വിജയിച്ചവരേയും , ഡിവിഷനിൽ സ്തുത്യർഹ സേവനം ചെയ്യുന്ന ആശാ വർക്കർമാരെയും, അങ്കണവാടി അദ്ധ്യാപകരെയും, തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു. വടക്കാഞ്ചേരി മുൻസിപ്പൽ  ചെയർ പേഴ്‌സണും മാരാത്തുകുന്ന് ഡിവിഷൻ കൗൺസിലറുമായ ഷീലമോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന ആദര സദസ്സിന് സി.പി.ഐ. മാരാത്തുകുന്ന്  ഐ.ടി.ഐ. ബ്രാഞ്ച് സെക്രട്ടറി സുനിൽ കുന്നത്തേരി സ്വാഗതം പറഞ്ഞു. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. ആർ. സോമനാരായണൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം. യു. കബീർ , വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി സി.വി. പൗലോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വനിതാ ബ്രാഞ്ച് സെക്രട്ടറി അശ്വനി ബാബു നന്ദി പറഞ്ഞു.


പ്ലസ് ടു , എസ്.എസ്. എൽ.സി  പരീക്ഷയിൽ വിജയിച്ചവർക്കൊപ്പം, യു.എസ്.എസ്. ജേതാവായ അതുല്യ,  ആശാവർക്കർ ഷീല റോയ് , അങ്കണവാടി മുൻ അദ്ധ്യാപിക ഗിരിജ, ഹെൽപ്പർ സുമ, ഹരിതകർമ്മ സേനാംഗങ്ങളായ ബീന, പുഷ്പ, ലീല, ഷാജി, നിഷ, ജയന്തി, ശ്യാമള, സുനിത എന്നിവരെയും തൊഴിലുറപ്പ് തൊഴിലാളികളെയും,  മുതിർന്ന സി.പി.ഐ. പ്രവർത്തക മാളു എന്നിവരെ പൊന്നാടയണിയിച്ചും, മൊമെന്റോ, ടിഫിൻ ബോക്‌സ് എന്നിവ നൽകിയുമാണ്  ആദരിച്ചത്. മാധ്യമ പ്രവർത്തകൻ ജോൺസൺ പോണല്ലൂർ , ലോക്കൽ കമ്മറ്റിയംഗങ്ങളായ എ. എ. റിയാസ്, രാധിക , അപ്പുമോൻ , യദുലാൽ, രഘു, ആഷിക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍