നിർധനരായ രോഗികളിൽ നിന്നും ഡയാലിസിസ് കെയർ ആംബുലൻസിൻ്റെ സേവനം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ACTS വടക്കാഞ്ചേരി ബ്രാഞ്ച് 2025 ജൂലൈ മുതൽ ആരംഭിക്കുന്ന ഡയാലിസിസ് കെയർ ആംബുലൻസിൻ്റെ സേവനം ലഭിക്കുന്നതിനായി നിർധനരായ രോഗികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.

ഡയാലിസിസിന് വിധേയരാകുന്ന രോഗിയെ വീട്ടിൽ നിന്നും ACTS ൻ്റെ ഡയാലിസിസ് കെയർ ആംബുലൻസിൽ രോഗി നിലവിൽ  ഡയാലിസിസ് ചെയ്തുവരുന്ന ഡയാലിസിസ് സെൻ്ററിലേക്ക് കൊണ്ടുപോയി  ട്രീറ്റ്മെൻ്റിനു ശേഷം  വീട്ടിൽ തിരിച്ചെത്തിക്കുന്ന വിധമാണ് സേവനം ക്രമീകരിച്ചിട്ടുള്ളത്.

വടക്കാഞ്ചേരി കേന്ദ്രമാക്കി 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് താമസിക്കുന്നവർക്കാണ് ഈ സൗകര്യം നിലവിൽ ലഭ്യമാകുക. ACTS ആംബുലൻസിൻ്റെ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും. യാത്രാ സൗകര്യം രോഗിക്ക് മാത്രമാണ് ഉറപ്പു നൽകുന്നത്.

മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും തൃശൂർ നഗര പരിധിയിലുമുള്ള ഡയാലിസിസ് സെൻ്ററുകളിലേക്കുമുള്ള ആംബുലൻസ് സർവ്വീസാണ് ലഭ്യമാകുക. ACTS യൂണിറ്റുകൾ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക്

സെക്രട്ടറി, ACTS വടക്കാഞ്ചേരി, 

മൊബൈൽ നമ്പർ - 996143 6683

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍