വിയ്യൂർ സെൻട്രൽ ജയിലിലെ തോട്ടത്തിൽ വിളയിച്ചെടുത്ത ജൈവ പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാൻഡ്.
വിയ്യൂർ: സെൻട്രൽ ജയിലിലെ തോട്ടത്തിൽ വിളയിച്ചെടുത്ത ജൈവ പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാൻഡ്. ചീര, വഴുതന, ചുരയ്ക്ക, പടവലം, പയർ തുടങ്ങിയ ഇനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. തോട്ടത്തിൽ നിന്നു പറിച്ച് നേരെ സ്‌റ്റാളിൽ എത്തിച്ചായിരുന്നു വിൽപ്പന നടത്തിയത്. ജയിലിലെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന വിളവുകളാണ് പുറമേക്ക് വിൽപ്പന നടത്തുന്നത്. ഈ മാസം 27 വരെ വിൽപ്പന നീളും. ഇന്നലെ അര ടൺ പച്ചക്കറി ഇനങ്ങൾ വിൽപ്പന നടത്തി. ആദ്യ വിൽപ്പന ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ