പാലിയേക്കര ടോൾ പിരിവ് നിർത്തണം: സി.പി.ഐ ജില്ലാ കൗൺസിൽ.
തൃശ്ശൂർ : ദേശീയപാത 544 മണ്ണുത്തി ഇടപ്പള്ളി റൂട്ടിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ടോൾ റോഡുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവും അനുസരിച്ചുള്ള യാത്രാസൗകര്യം നൽകേണ്ടത് കരാറിലെ വ്യവസ്ഥയാണ്. എന്നിട്ടും ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ദുരിതവും യാത്രക്കുരുക്കും സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും യാത്രക്കാർക്ക് ദുരിതവും സമയം നഷ്ടവും നിത്യ സംഭവമാണ്. ഈ സാഹചര്യത്തിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം ഏപ്രിൽ 16ന് പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണം എന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രൻ, മന്ത്രി കെ. രാജൻ, രാജാജി മാത്യു തോമസ്, പി. ബാലചന്ദ്രൻ എം.എൽ.എ, അഡ്വ. രമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ