ചെറുതുരുത്തി: ചെറുതുരുത്തി, പൊന്നാനി റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം; ഇനിയും ജനത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ഐ ഷാനവാസ്. ഏറെക്കാലമായി റോഡിൽ നിർമാണം നടക്കുന്നതിനാൽ നാട്ടുകാർ കനത്ത ദുരിതത്തിലാണ്. കേവലം അഞ്ചു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് ഇത്രയും കാലതാമസത്തിന്റെ ആവശ്യം ഇല്ല.
റോഡ് നിർമ്മാണത്തിന് വേഗത നോക്കുമ്പോൾ ഒരു മാസമെങ്കിലും ഇനിയും എടുക്കും പള്ളം മുതൽ പുതുപ്പാടം വരെ നിർമാണം പൂർത്തിയാകാൻ. എന്നാൽ അതുകഴിഞ്ഞ് പള്ളം സെൻറർ മുതൽ ഒലിച്ചി വരെ വീണ്ടും റോഡ് നിർമ്മാണം ബാക്കി കിടക്കുകയാണ്. ഇപ്പോഴത്തെ നിർമാണത്തിന്റെ വേഗത നോക്കുമ്പോൾ റോഡ് നിർമാണം പൂർത്തിയാകാൻ ഇനിയും ഏതാനും മാസങ്ങൾ കൂടി വേണ്ടിവരും.
നിലവിൽ രോഗികൾ അടക്കമുള്ള യാത്രക്കാർ കിലോമീറ്ററോളം ചുറ്റിയാണ് യാത്ര ചെയുന്നത്. റോഡ് നിർമ്മാണം അശാസ്ത്രീയവും ദീർഘവീക്ഷണവും ഇല്ലാതെ നടക്കുന്നതിലാണ് ഇത്രയൂം കാലതാമസം വേണ്ടിവരുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് കുറ്റപ്പെടുത്തി. എത്രയും പെട്ടെന്ന് റോഡ് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ അതിശക്തമായി രീതിയിൽ റോഡ് നിർമ്മാണത്തിന്റെ കാലതാമസത്തിനെതിരെ പ്രതികരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ഐ ഷാനവാസ് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





0 അഭിപ്രായങ്ങള്‍