മലാക്കയിൽ അനധികൃത മണ്ണുഖനനം: വാഹനങ്ങൾ പിടികൂടി.
വാഴാനി : തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ കുന്നിടിച്ച് അനധികൃത മണ്ണ് ഖനനം. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് വാഹനങ്ങൾ പിടികൂടി. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കുന്നാണ് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു മാറ്റുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുന്നാണ് ഇടിക്കുന്നത് എങ്കിലും നാടിൻറെ ജലസ്രോതസ്സുകളെ ഇല്ലാതാക്കുന്ന പ്രവർത്തിയാണ് ഇതുമൂലം സംഭവിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ജനരോഷത്തെ തുടർന്നാണ് പോലീസ് മൂന്ന് ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടിയത്. അനധികൃത ഖനനത്തിനെതിരെ കനത്തമായ നിയമങ്ങൾ നിലവിൽ ഉണ്ടെങ്കിലും ചിലർ ഭരണ സ്വാധീനം ഉപയോഗിച്ച് അനധികൃത ഖനനം നടത്തുന്നത് ഈ മേഖലയിൽ കൂടി വരികയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ