കെ രാധാകൃഷ്ണന് നേരെ ജാതി അധിക്ഷേപ കമന്റ്: യു എ ഇയിൽ നിന്നെത്തിയ യുവാവ് റിമാൻഡിൽ.

കെ. രാധാകൃഷ്ണൻ എം.പിക്ക് നേരെ ജാതി അധിക്ഷേപ കമന്റിട്ടയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മായന്നൂര്‍ സ്വദേശി വിപിനെയാണ് റിമാൻഡ് ചെയ്തത്. ചേലക്കരയിലെ  പ്രാദേശിക ചാനലിൽ  സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ യുട്യൂബ് കമന്റ് ബോക്‌സിലാണ് ഇയാള്‍ ജാതി അധിക്ഷേപം നടത്തിയത്.


യു.എ.ഇ യിലായിരിക്കെയാണ് പ്രതി യുട്യൂബില്‍ ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തില്‍ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി തങ്കപ്പന്‍ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ 9ന് ചേലക്കരയിലെ പ്രാദേശിക ചാനൽ  പുറത്ത് വിട്ട ''കെ. രാധാകൃഷ്ണന്റെ നന്ദി'' എന്ന തലക്കെട്ടോടെയുള്ള വര്‍ത്തയിലാണ് വിബിൻ മായന്നൂർ  എന്ന ഐ ഡിയില്‍ നിന്നും ഇയാള്‍ കമന്റിട്ടത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയ കേസിലാണ് ഇയാളെ ഇപ്പോള്‍ കോടതി റിമാൻഡ് ചെയ്തത്. കുന്നംകുളം എ.സി.പി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.