32 വർഷത്തെ സുത്യർഹമായ സേവനത്തിനുശേഷം അധ്യാപന ജോലിയിൽ നിന്നും വിരമിച്ച ഷാഹിദ് റഹ്മാൻ സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവർക്കും സഹപ്രവർത്തകർക്കും സ്നേഹവിരുന്ന് ഒരുക്കി.
32 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും വടക്കാഞ്ചേരിയുടെ പൊതുരംഗത്ത് നിറസാന്നിധ്യമായി നിലകൊള്ളുമെന്ന ഉറപ്പു നൽകി കൊണ്ടാണ് സഹപ്രവർത്തകർക്കും സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവർക്കും സ്നേഹവിരുന്ന് ഒരുക്കിയത്. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ തിങ്കളാഴ്ച 12 മണിക്ക് ആരംഭിച്ച ചടങ്ങ് DCC പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വച്ച് സഹപ്രവർത്തകരും നേതാക്കളും മൊമെന്റോ കൈമാറിയും ഷോൾ അണിയിച്ചും ഷാഹിദ ടീച്ചറെ ആദരിച്ചു. ഡിസിസി സെക്രട്ടറി കെ.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.മുരളി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയർമാൻ, പി.എൻ. സുരേന്ദ്രൻ, സുനിൽ അന്തിക്കാട്, ഹരിഗോവിന്ദൻ മാസ്റ്റർ,രാജേന്ദ്രൻ അരങ്ങത്ത്, ജിജോ കുര്യൻ, പി.ജെ. രാജു, എൻ.ആർ. സതീശൻ, പി.ജി ജയദീപ്, ബിജു ഇസ്മായിൽ, വൈശാഖ് പി.എൻ,എ എസ് ഹംസ, ടി.വി. സണ്ണി, കെ.ടി. ജോയ,സിന്ധു സുബ്രമണ്യൻ, ബുഷ്റ റഷീദ്, ചന്ദ്ര പ്രകാശ് ഇടമന, ശശി മംഗലം, ബാബുരാജ് കണ്ടേരി, സിദ്ധിക്, നഗരസഭ കൗൺസിലർമാർ, അദ്ധ്യാപക സംഘടന നേതാക്കൾ, പൗര പ്രമുഖർ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ