"സ്നേഹക്കൂടാരം" ദശദിന ക്യാമ്പിൽ കുട്ടികൾ ആഹ്ലാദത്തിമിർപ്പിൽ.
മുണ്ടത്തിക്കോട് : പാട്ടുപാടിയും നൃത്തം ചവിട്ടിയും സ്നേഹം പരസ്പരം പങ്കുവെച്ചും മുന്നേറുകയാണ് ക്യാമ്പിൽ കുട്ടികൾ. കലകളും സംഗീതവും എക്കാലത്തും മനുഷ്യകുലത്തിനു നന്മകൾ മാത്രമാണ് നൽകീട്ടുള്ളത്. ഇത്തരം ക്യാമ്പുകൾ കുഞ്ഞുങ്ങളിലെ കലാവാസനകൾ ഉണർത്തുകയും അവരെ നല്ലമനുഷ്യരായി വളരാൻ സഹായിക്കും ചെയ്യും.
പ്രഭാതത്തിലെ യോഗയും അമ്പലക്കുളത്തിലെ നീന്തലും സുമ്പാ ഡാൻസും കുട്ടികൾക്ക് ഏറെ ഹരമായി. കലാ ഗ്രാമം വിനീതിന്റെ നാടൻ പാട്ടുകൾ മതിമറന്നാണ് കുട്ടികൾ ആസ്വാദിച്ചത്. ഏതൊരു കുഞ്ഞിലും കലയുടെയോ സംഗീതത്തിന്റെയോ അംശമുണ്ടാകും. അതെല്ലാം പൂത്തുലഞ്ഞ് കുടുംബത്തിനും സമൂഹത്തിനും നേട്ടങ്ങൾ നൽകാൻ അവരെ ഇത്തരം ക്യാമ്പുകൾ പ്രാപ്തരാക്കും.
സുധി പന്തക്കൽ, രഞ്ജിത്ത് കളരിക്കൽ, സിജോ ജോസ്,രാമൻകുട്ടി കുന്നത്ത്, കെ.പി കൃഷ്ണകുമാർഎന്നിവർ സ്നേഹക്കൂടാരത്തിലെ സ്ഥിരം സാന്നിധ്യം ആണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ