ലഹരിക്കെതിരെ ഫുട്ബോൾ ലഹരി.
ഗുരുവായൂർ: ഗുരുവായൂർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ''ലഹരിക്കെതിരെ ഫുട്ബോൾ'' എന്ന മുദ്രാവാക്യമുയർത്തി ഗുരുവായൂർ സൂപ്പർ ലീഗ് 21 മുതൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ 10 ക്ലബ്ബുകളെ പങ്കെടുപ്പിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. രണ്ടും മൂന്നും സമ്മാനങ്ങൾ ആയി 50,000 രൂപയും 30,000 രൂപയും നൽകും. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ ദിവസവും രാത്രി 7 മുതൽ 10 വരെയാണ് മത്സരങ്ങൾ നടക്കുക. 21ന് രാത്രി 7ന് കുന്നംകുളം എം.എൽ.എ എ.സി മൊയ്തീൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ