വയലാർ രാമവർമ്മ സ്മാരക യുവ കാവ്യ പുരസ്കാര സമർപ്പണം ഏപ്രിൽ 19 ന് ഉച്ചക്ക് 3 മണിക്ക്
വടക്കാഞ്ചേരി: വടക്കാഞ്ചേരി സി പി ഐ ഓഫീസിൽ പ്രവർത്തിക്കുന്ന വയലാർ രാമവർമ്മാ സ്മാരക ലൈബ്രറി കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ വയലാർ രാമവർമ്മ സ്മാരക യുവ കാവ്യ പുരസ്കാര സമർപ്പണ സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 2025 ഏപ്രിൽ 19 ന് ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് വടക്കാഞ്ചേരി സിപിഐ ഓഫീസ് ഹാളിൽ ചേരുന്ന വയലാർ രാമവർമ്മയുടെ 97-ാം ജന്മവാർഷികദിന സമ്മേളനത്തിൽ വെച്ച് മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി പ്രൊഫ: സാറാ ജോസഫ് പുരസ്കാര സമർപ്പണം നിർവ്വഹിക്കും. "രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ" എന്ന കൃതിയുടെ രചയിതാവ്, കവിയും എഴുത്തുകാരിയുമായ അമൃത കേളകം പുരസ്കാരം ഏറ്റുവാങ്ങും.
ഗാനരചയിതാവും കവിയും വയലാർ രാമവർമ്മയുടെ മകനുമായ വയലാർ ശരത്ചന്ദ്ര വർമ്മ പുരസ്കാര പ്രഖ്യാപനം നിർവ്വഹിക്കും. യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അനുമോദന പ്രഭാഷണം നടത്തും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ആശംസാ പ്രസംഗം നിർവ്വഹിക്കും. വയലാർ രാമവർമ്മ രചിച്ച കാവ്യങ്ങളുടെ ആലാപനത്തോടെ സമ്മേളനം ആരംഭിക്കും. ലൈബ്രറി പ്രസിഡൻ്റ് ഇ.എം. സതീശൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് ലൈബ്രറി സെക്രട്ടറി എം.യു കബീർ സ്വാഗതവും ട്രഷറർ എം.എ. വേലായുധൻ നന്ദിയും രേഖപ്പടുത്തും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ