വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് പോലീസ് കേഡറ്റ് പരിശീലനം നൽകുന്നതിനായി രണ്ട് പുതിയ സ്കൂളുകൾക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റ് (എസ്‌പിസി) പദ്ധതി അനുവദിച്ചു. സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തിരൂർ, നിർമ്മല ഹൈസ്കൂൾ കുണ്ടുകാട് എന്നീ സ്കൂളുകളാണ് പുതുതായി എസ്.പി.സി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ മണ്ഡലത്തിൽ ആകെ ആറ് സ്കൂളുകളിൽ എസ്.പി.സി പദ്ധതി പ്രവർത്തിക്കുന്നു. നേരത്തേ വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ, ആര്യംപാടം സർവോദയം ഹയർ സെക്കൻഡറി സ്കൂൾ, പറപ്പൂർ സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, പുറ്റേക്കര സെൻ്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകൾക്ക് എസ്.പി.സി അനുവദിച്ചിരുന്നു. എസ്.പി.സി പദ്ധതിയിലൂടെ വിദ്യാർത്ഥികളിൽ പൗരബോധം, നിയമബോധം, സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തുകയാണ് ലക്ഷ്യം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍