മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ 10-ാം മത് ദേശ വിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി.

 മുണ്ടത്തിക്കോട് : പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ നിന്നും നിരവധി മാളികപ്പുറങ്ങളുടെ താലങ്ങളുടെയും ഉടുക്ക് വാദ്യത്തിന്റെയും അകമ്പടിയോടെ പാല കൊമ്പ് എഴുന്നള്ളിച്ചു. മച്ചാട് തങ്ക - രാജ് സംഘമായിരുന്നു വിളക്ക് യോഗക്കാർ. ഉടുക്ക് വാദ്യത്തിന്റെ ചടുല താളത്തിൽ കോമരങ്ങൾ ഉറഞ്ഞു തുള്ളി നൃത്തം ആടിയപ്പോൾ കാണികൾ ശരണ മന്ത്രങ്ങൾ കൊണ്ട് അന്തരീക്ഷം മുഖരിതമാക്കി. വെളുപ്പിന് പാൽ കിണ്ടി എഴുന്നള്ളിപ്പും വെട്ടും തടയും നടന്നു. പങ്കെടുത്തവർക്കെല്ലാം അന്നദാനവും ഉണ്ടായി. ഇ എം പ്രസാദ്, സജിത്ത് പുത്തൻവീട്, എ. സുധീഷ്ബാബു, ഇ ബി ബിജീഷ്, എം ഗംഗാധരൻ നേതൃത്വം എന്നിവർ  നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍