വടക്കാഞ്ചേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറി എം.ഒ. ജോണിന്റെ ഓർമ്മ ദിനത്തിൽ വടക്കാഞ്ചേരി വ്യാപാരഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. യൂണിറ്റ് പ്രസിഡണ്ട് അജിത് മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ ചിതറി കിടന്നിരുന്ന വ്യാപാരികളെ ഒന്നിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരി സംഘടനയായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ വളർത്തിയതിൽ എം.ഒ. ജോണിന് നിർണായക പങ്കുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ അരിയങ്ങാടിയിൽ 56 ദിവസം നീണ്ട കടകൾ അടച്ചുള്ള സമരത്തെ വിജയിപ്പിച്ചതിൽ എം.ഒ. ജോണിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ സി.എ. ഷംസുദ്ദീൻ, പ്രശാന്ത് മല്ലയ്യ, അബൂബക്കർ, കെ.വി. ഡേവി എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍