ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി 20യിലെ സെഞ്ച്വറി നേട്ടത്തിലൂടെ മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ.

രാജ്യാന്തര തലത്തിൽ തുടരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമായി. സഞ്ജുവിന് മുൻപ് ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് തുടരെ രണ്ട് തവണ നൂറിൽ തൊട്ടത്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50ൽ അധികം റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും ഇനി മലയാളി താരത്തിന് സ്വന്തം. മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയേയും ഋഷഭ് പന്തിനേയുമാണ് ഡർബനിലെ 107 റൺസ് പ്രകടനത്തിലൂടെ മറികടന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍