ഇരക്കൊപ്പമല്ല,വേട്ടക്കാരനൊപ്പമാണ് പിണറായി സര്‍ക്കാര്‍ - കെ.കെ രമ എം.എൽ.എ

ചേലക്കര: ഇരക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് പിണറായി സര്‍ക്കാര്‍ എന്നും നിലകൊണ്ടിട്ടുള്ളത്. നെറികെട്ട പിണറായി ഭരണത്തിനെതിരെ ജനം വിധിയെഴുതുമെന്ന് കെ.കെ.രമ എം.എൽ.എ പറഞ്ഞു. വെങ്ങാനെല്ലൂര്‍ 81-ാം നമ്പര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ രമ.  നവീന്‍ ബാബുവിനെപ്പോലെയുള്ള ഉദ്യോഗസ്ഥരുടെ മരണം ഇനിയുണ്ടാകരുത്. ഈ രീതിയില്‍ ഒരു കുടുംബത്തിനും കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

വടകരയില്‍ കാഫിര്‍ വിവാദമുണ്ടാക്കിയ സി.പി.എം. പാര്‍ട്ടി ഇന്നിപ്പോള്‍ പാലക്കാട് ട്രോളി കള്ളപ്പണ വിവാദമുണ്ടാക്കുന്നു. ഇതുകൊണ്ടൊന്നും പിണറായിയുടെ പ്രതിച്ഛായ വര്‍ധിക്കാന്‍ പോകുന്നില്ല. പിണറായിയുടെ നെറികെട്ട ഭരണത്തിനെതിരെ ജനം വടകരയിലേത് പോലെ തിരിച്ചടി നല്‍കും. ഒന്നിന് പിറകെ ഒന്നായി ഒട്ടനവധി അഴിമതി, സ്വജ്ജനപക്ഷ, സ്വര്‍ണ്ണകള്ളക്കടത്ത്, മാസപ്പടി അഴിമതികളാണ് പുറത്ത് വരുന്നത്. ജനങ്ങളുടെ ജീവിതം ഇവിടെ ദുരിതപൂര്‍ണ്ണമായിരിക്കുന്നു. അവര്‍ ലോകസഭാ തിരഞ്ഞെടുപ്പിലേത് പോലെ ഈ തിരഞ്ഞെടുപ്പിലും തിരിച്ചടി നല്‍കും. ജനം യു.ഡി.എഫിനൊപ്പമാണ്.-കെ.കെ.രമ എം.എല്‍.എ. പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനോദ് പന്തലാടി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, വാര്‍ഡ് അംഗം ഗീതാഉണ്ണികൃഷ്ണന്‍,ടി.ജെ.വിനോദ് എം.എല്‍.എ, മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ടി.നിര്‍മ്മല,മണ്ഡലം പ്രസിഡന്റ് സരിത പ്രഭാകരന്‍,മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്‌ന രാമചന്ദ്രന്‍,പ്രശാന്ത് വെങ്ങാനെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍