ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് കർശന മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി.

ജനങ്ങളിൽനിന്ന് എട്ട് മീറ്റർ അകലം പാലിക്കാനാകുമെങ്കിൽ മാത്രമേ ഉത്സവങ്ങൾക്ക് ആനകളെ അനുവദിക്കാവൂ, ആനകൾക്കും ജനങ്ങൾക്കും ഇടയിൽ ബാരിക്കേഡ് വേണം തുടങ്ങിയവയടക്കമാണ് ഹൈകോടതി മാർഗ്ഗനിർദേശം. നാട്ടാന പരിപാലനം സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള സ്വമേധയ ഹർജിയിലാണ് 2012ലെ കേരള നാട്ടാന പരിപാലന സംരക്ഷണ ചട്ടവും 2015ലെ സുപ്രീംകോടതി ഉത്തരവും പരിഗണിച്ച് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദ്ദേശം പുറപ്പെടുവിച്ചത്. 2018 മുതൽ 160 നാട്ടാനകൾ ചെരിഞ്ഞ സാഹചര്യത്തിൽ പുതിയ ചട്ടമുണ്ടാക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് മാർഗ്ഗനിർദേശം പുറപ്പെടുവിച്ചതെന്ന് ഉത്തരവിൽ പറയുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍