വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയരും. നിരക്കുകള്‍ ഉയര്‍ത്തണമെന്ന നിര്‍ദേശത്തിന് തദ്ദേശഭരണ വകുപ്പ് അംഗീകാരം നല്‍കി. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാനാണ് തീരുമാനം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജൈവ മാലിന്യം ശേഖരിക്കുന്നതിന് കിലോയ്ക്ക് കുറഞ്ഞത് ഏഴ് രൂപയായി നിശ്ചയിച്ചു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അനുസരിച്ച് ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്ക് നിശ്ചയിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍