വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെവൽ 3 വിഭാഗം) പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട്‌ ഹൈക്കോടതി.

കൊച്ചി : ദുരന്തമുണ്ടായി നാലുമാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നും ജസ്‌റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഓർമിപ്പിച്ചു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമല്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ പരിഗണിച്ചത്‌. ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ വിശദീകരണം അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍