ശബരിമല ദർശനത്തിനെത്തുന്നവരുടെ ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ നിർദേശിച്ച് തിരുവിതാംകൂർ ദേവസ്വം വകുപ്പിൻ്റെ ഉത്തരവ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും വഴിയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ കെട്ടിൽ ഉണക്കലരി, നെയ്ത്തങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവയാണ് ഉൾപ്പെടുത്തേണ്ടത്. പിൻകെട്ടിൽ ശബരിമലയിൽ സമർപ്പിച്ച് വെള്ളനിവേദ്യം വാങ്ങാനുള്ള അരി എന്നിവയും ഉൾപ്പെടുത്തണം.
ചന്ദനത്തിരി, പനിനീർ, കർപ്പൂരം എന്നിവ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഇരുമുടിക്കെട്ടിൽ തന്ത്രി നിർദേശിക്കുന്നതല്ലാത്ത വസ്‌തുക്കൾ കൊണ്ടുവരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് പാടില്ലെന്നും ദേവസ്വം ബോർഡ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന പല സാധനങ്ങളും ആവശ്യമില്ലാത്തതാണെന്ന് തന്ത്രിയുടെ കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍