തൃശ്ശൂർ:മലയാളികളുടെ മനം കവർന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് തൃശ്ശൂർക്കാരുടെ പ്രിയപ്പെട്ട മോഹൻ സിതാരയ്ക്ക് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാർ മെംബർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെംബർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ 2 ന് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെംബർഷിപ്പ് ക്യാമ്പയിന് തുടക്കമായത്. ജില്ലയിൽ 7 ലക്ഷം പേരെ മെംബർമാരാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍