പി.വി.അൻവർ എം.എല്‍.എ ഉയർത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം.

തിരുവനന്തപുരം : ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇൻ്റലിജന്‍സ് മേധാവിയെ കൊണ്ട് അന്വേഷണം നടത്തിയേക്കും. അജിത് കുമാറിനോട്‌ ക്രമസമാധാന ചുമതലയിൽ നിന്നും ഒഴിയാൻ നിർദേശച്ചിട്ടുണ്ട്. പകരം എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആവും. അൻവറിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുമോ എന്ന കാര്യം നിർണായകമാവും. അതിനിടെ, പത്തനംതിട്ട എസ്.പി സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ഐ.ജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചുവെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍