മോഡലിങ് ചിത്രങ്ങളില്‍ കഥകളി വേഷത്തെ കളിയാക്കും വിധം ചിത്രങ്ങള്‍ ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി കലാമണ്ഡലവും കലാകാരന്മാരും രംഗത്ത്.
കഥകളിയെ മോശമാക്കുന്ന തരത്തില്‍ തലയില്‍ കിരീടം വെച്ച്, ചുട്ടി കുത്തി അർധനഗ്ന സ്ത്രീകളുള്‍പ്പെടെ മോഡലായ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുത്. ഇതിനെതിരെ സൈബർസെല്ലിന് പരാതി നല്‍കുമെന്ന് കലാമണ്ഡലം വൈസ്ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പറഞ്ഞു. നിയമോപദേശം തേടിയ ശേഷം തുടർനടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. പി.രാജേഷ്കുമാറും പരാതി നല്‍കുമെന്ന് കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കലാമണ്ഡലം ഗോപാലകൃഷ്ണനും പറഞ്ഞു. വർഷങ്ങള്‍ക്കുമുമ്ബ് ടി.വിയില്‍ കഥകളിരൂപത്തെ മോഷമായി ചിത്രീകരിച്ച പരസ്യത്തിനെതിരേ കലാമണ്ഡലം രംഗത്തു വരുകയും തുടർന്ന് പരസ്യംപിൻവലിക്കുകയും ചെയ്തിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ