വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രകൃതി ക്ഷോഭത്തിൽ കഷ്ടനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തര ദുരിതാശ്വാസഹായം അനുവദിക്കണം. സി.പി.ഐ
വടക്കാഞ്ചേരി: പ്രകൃതി ക്ഷോഭവും വെള്ളപ്പൊക്കവും മൂലം വസ്തുവഹകളും കഷ്ടനഷ്ടങ്ങളും നേരിട്ട വടക്കാഞ്ചേരി മണ്ഡലത്തിലെ ദുരിതബാധിതർക്ക് അടിയന്തര ആശ്വാസ നടപടികളും സാമ്പത്തിക സഹായവും അനുവദിക്കണമെന്നാവ്യപ്പെട്ട് സിപിഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി സംസ്ഥാന റെവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജനെ നേരിട്ടു കണ്ട് മെമ്മോറാണ്ഡം സമർപ്പിച്ചു.
വടക്കാഞ്ചേരി മണ്ഡലത്തിലെ തെക്കുംകര , വടക്കാഞ്ചേരി പഞ്ചായത്ത് - മുനിസിപ്പൽ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് കരുമത്ര , അകമല , മാരാത്തുകുന്ന്, ഓട്ടുപാറ വടക്കാഞ്ചേരി, ഇരട്ടക്കുളങ്ങര മേഖലകളിൽ വ്യാപകമായ കൃഷിനാശവും മലയിടിഞ്ഞ് വീടുകൾ തകരുകയും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി ആയിരക്കണക്കിനു വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്.
ഓട്ടുപാറ - വടക്കാഞ്ചേരി പട്ടണ പ്രദേശങ്ങളിൽ വടക്കാഞ്ചേരി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും ആശുപത്രികളിലും വലിയ തോതിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രകൃതി ക്ഷോഭത്തിൽ വീടുകൾ തകരുകയും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടകൾ നേരിടുകയും ചെയ്ത ദുരിത ബാധിതർക്ക് അടിയന്തര ദുരിതാശ്വാസ സാമ്പത്തിക സഹായമെത്തിക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ മണ്ഡലം കമ്മിറ്റി റവന്യൂ മന്ത്രിക്ക് സമർപ്പിച്ച മെമ്മോറാണ്ഡത്തിൽ ആവശ്യപ്പെട്ടു. CPI ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ എം.ആർ. സോമനാരായണൻ, ഇ. എം. സതീശൻ, മണ്ഡലം സെക്രട്ടറി എം.യു. കബീർ, കെ.കെ. ചന്ദ്രൻ, എ. ആർ ചന്ദ്രൻ, എം.എ. വേലായുധൻ, കെ.പി. തോമസ് , എം.എസ്. അബ്ദുൾ റസാക്ക് എന്നിവർ ചേർന്ന് മെമ്മോറാണ്ടം സമർപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ