ക്യാമ്പുകളിൽ നിന്ന് തിരിച്ചു വീടുകളിലേക്ക് മടങ്ങുന്നവർ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ.

വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങളിൽ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം അണുനശീകരിണി ഉപയോഗിച്ച് വൃത്തിയാക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക.  വ്യക്തിഗത സുരക്ഷാ ഉപാധികൾ നിർബന്ധമായും പാലിക്കണം. അപകട സാധ്യത ഒഴിവാക്കുന്നതിന്  വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ഉറപ്പാക്കണം. നിർദ്ദേശങ്ങൾ പാലിച്ചതിനുശേഷം മാത്രം വീടും പരിസരവും ഉപയോഗിക്കാവൂ എന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍