കുറാഞ്ചേരി മലയിൽ വീണ്ടും നേരിയതോതിൽ മണ്ണിടിഞ്ഞു. കുറാഞ്ചേരി മലയിലെ വനഭൂമിയിൽ ഒന്നര സെൻ്റോളം പ്രദേശമാണ് ഇടിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി, മണ്ണിടിച്ചിൽ നടന്നതായി സ്ഥിരീകരിച്ചു. ഇന്ന് ജിയോളജി വിഭാഗം പരിശോധന നടത്തും. 2018 ൽ ഇതേ സ്ഥലത്ത് ഉരുൾപൊട്ടി 19 പേർ മരിച്ചിരുന്നു.2018 ഓഗസ്റ്റ് 16 ന് പുലർച്ചയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍