ക്യാമ്പുകളില്‍ നിന്ന് തിരിച്ച് വീടുകളിലേക്ക് മടങ്ങുമ്പോള്‍ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
- വെള്ളപ്പൊക്കം/ ഉരുളപൊട്ടല്‍ ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം അണുനശീകരണി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
- മേല്‍ക്കൂരകളും ഭിത്തികളും ബലഹീനമല്ലെന്നും വിള്ളലുകളില്ലെന്നും ഉറപ്പാക്കുക
- മലിനപ്പെട്ട കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക
- കക്കൂസ് ടാങ്ക് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. കേടുപാടുകള്‍ ഉണ്ടെങ്കില്‍ റിപ്പയര്‍ ചെയ്യണം. ശുചിമുറിയും പരിസരവും വൃത്തിയാക്കിയിട്ടേ ഉപയോഗിക്കാവൂ.
- കൈകാലുകളില്‍ മുറിവുള്ളവര്‍ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനുശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
- വൈദ്യുതോപകരണങ്ങള്‍ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക
- മലിനജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ വ്യക്തിഗത സുരക്ഷ ഉപാധികള്‍ (ഗംബൂട്ട്, കൈയ്യുറ) നിര്‍ബന്ധമായും ഉപയോഗിക്കണം.
- വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും മലിനമായിരിക്കാന്‍ ഇടയുള്ളതിനാല്‍ അവ ഉപയോഗിക്കരുത്.
- മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായവരും ഉണ്ടാകാന്‍ സാധ്യതയുള്ളവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 എം.ജി (100 എം.ജി*2) കഴിക്കണം. ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ സുരക്ഷിതത്വം നല്‍കൂ. ആരോഗ്യ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും ഈ മരുന്ന് ലഭ്യമാണ്. ആറാഴ്ച മുടങ്ങാതെ കഴിക്കണം.
- ഭക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയ വസ്തുക്കള്‍ തിളപ്പിച്ച വെള്ളത്തില്‍ ഒരു ശതമാനം ക്ലോറിന്‍ ലായനിയില്‍ 20- 30 മിനിറ്റ് വച്ചശേഷം കഴുകിയെടുത്ത് ഉപയോഗിക്കുക.
- വീട് വൃത്തിയാക്കുമ്പോള്‍ പാഴ്‌വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
- ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം താമസം ആരംഭിക്കുക.
- വീടിന്റെ മെയിന്‍ സ്വിച്ച് ഓഫാണെന്ന് ഉറപ്പാക്കുക. സോളാര്‍, ഇന്‍വെര്‍ട്ടര്‍ എന്നിവ സ്ഥാപിച്ചവര്‍ മുന്‍കരുതല്‍ എടുക്കുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍