SNDP യോഗം തലപ്പിള്ളി യൂണിയനിൽ ശാഖയോഗം ഭാരവാഹികളുടെ പൊതുയോഗം യൂണിയൻ പ്രസിഡന്റ് എം.സ് ധർമരാജന്റെ അദ്ധ്യക്ഷതയിൽ പാർളിക്കാട് യൂണിയൻ ഹാളിൽ ചേർന്നു. യോഗം യൂണിയൻ സെക്രട്ടറി ടി.ആർ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.ശ്രീ നാരായണ ഗുരുജയന്തി ആഘോഷത്തിനെ കുറിച്ചും, സംഘടന പ്രവർത്തനങ്ങളെകുറിച്ചും സംസാരിച്ചു . ബോർഡ് മെമ്പർ വി. വി. ശിവദാസൻ സ്വാഗതം പറഞ്ഞു ചടങ്ങിൽ കൗൺസിൽ അംഗങ്ങൾ ആയ ബാബു, ബിനോയ്, രവി, രാജൻ, അനിതശശിധരൻ, യൂണിയൻ യൂത്ത്മൂവ് മെന്റ് സെക്രട്ടറി മജീഷ് വേലൂർ, വനിതാസംഘം സെക്രട്ടറി ഷീബ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു. ബിനോയ് പി.ജി നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍