ശക്തമായ മഴയെ തുടർന്ന് വടക്കാഞ്ചേരി എങ്കക്കാട് വീട് തകർന്നു വീണു.ആലക്കൽ പാറുവിൻ്റെ വീടാണ് തകർന്നത്.വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് 85 കാരിയായ പാറുവും, മകൻ ബാലനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.പാറു വീടിനകത്ത് കിടക്കുകയായിരുന്നു. ഓടിട്ട വീടിൻ്റെ ചുമരുകൾ ഇടിഞ്ഞ് മേൽക്കൂര തകരുന്നതിനിടെ ബാലൻ പാറുവിനെ വലിച്ച് പുറത്തേക്കെത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. എങ്കക്കാട് വില്ലേജ് ഓഫീസർ, വാർഡ് കൗൺസിലർ ഷീല മുരളി, മറ്റ് നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. താമസ യോഗ്യമല്ലാത്ത വീട്ടിൽ നിന്ന് വീട്ടുകാരെ മാറ്റി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍