സംവിധായകൻ സുധീർ ബോസ് അന്തരിച്ചു.

സംവിധായകൻ സുധീർ ബോസ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കലാഭവൻ മണി പാടിയ മിന്നാമിനുങ്ങേ.. എന്ന ഗാനത്താൽ ശ്രദ്ധേയമായ കലാഭവൻ മണിയും മുകേഷും രംഭയും കേന്ദ്രകഥാപാത്രങ്ങളായ കബഡി കബഡി എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളാണ്. 

2008ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സുധീറും മനുവും ചേര്‍ന്നായിരുന്നു. എസ്.ഐ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു കലാഭവന്‍മണി അവതരിപ്പിച്ചത്. മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍,ജാഫര്‍ ഇടുക്കി,ഇന്ദ്രന്‍സ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍