ഇന്ന് പുലർച്ച 3: 55 സമയത്തായിരുന്നു ഭൂമിക്കടിയിൽ നിന്നും വൻമുഴക്കത്തോടെ ഭൂമി കുലുങ്ങിയത്. കുലുക്കം 3 മുതൽ 4 സെക്കൻ്റ് വരെയും മുഴക്കം 10 സെക്കൻ്റോളവും നീണ്ടുനിന്നു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം, വേലൂർ, കൈപ്പറമ് കടങ്ങോട്, എരുമപ്പെട്ടി, കേച്ചേരി തുടങ്ങിയ മേഖലകളിലാണ് ഭൂമി കുലുക്കമുണ്ടായത്.
ഭൂമിക്കടിയിൽ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടു. എവിടെ നിന്നും അപകട വിവരം അറിവായിട്ടില്ല. പലരും പരിഭ്രാന്തരായി വീടിന് പുറത്തേക്കോടിയതായി പറയുന്നു. വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 8 : 15 സമയത്ത് തൃശൂർ ജില്ലയുടെ വിവിധയിടങ്ങളിലുംപാലക്കാട് ജില്ലയിലെ തിരുമറ്റക്കോട്ടിലും ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു. വലിയ ഇടിമുഴക്കത്തോടെയുള്ള ശബ്ദമാണ് കേട്ടത്. പ്രകമ്പനം മൂന്ന് സെക്കൻഡ് ആണ് നീണ്ടുനിന്നതെന്നും സ്ഥലവാസികൾ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍