ഗുരുവായൂർ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. നാട്ടിക ചെമ്ബിപ്പറമ്ബില്‍ സി.ആർ. ജയപ്രകാശനാണ് ആനയെ നടയിരുത്തിയത്. ഇതിനായി 10 ലക്ഷം രൂപ ദേവസ്വത്തിലടച്ചു. ആനയെ നടയിരുത്തുന്നതിനു തടസങ്ങള്‍ ഉള്ളതിനാലാണു പ്രതീകാത്മകമായി നടയിരുത്തുന്നത്. ഇന്നലെ രാവിലെ ശീവേലിക്കുശേഷമായിരുന്നു ചടങ്ങ്. ദേവസ്വം കൊമ്പൻ ജൂണിയർ വിഷ്ണുവിനെയാണു നടയിരുത്തിയത്. മേല്‍ശാന്തി പി.എസ്. മധുസൂദനൻ നമ്പൂതിരി ചടങ്ങുകള്‍ നിർവഹിച്ചു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്ബൂതിരിപ്പാട്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍, അസിസ്റ്റന്‍റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


0 അഭിപ്രായങ്ങള്‍