തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൃശ്ശൂരിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യു.ഡി.എഫ് ജില്ലാ ചെയര്‍മാൻ എം.പി വിൻസന്റിനോടും രാജിവെക്കാൻ നിര്‍ദ്ദേശം. എ.ഐ.സി.സി തീരുമാനം കെ.പി.സി.സി ഇരു നേതാക്കളെയും അറിയിച്ചു.
കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാലക്കുടി മണ്ഡലത്തിൽ തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളിൽ പിന്നോട്ട് പോയതും ഡി.സി.സി ഓഫീസിൽ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാൻ ആവശ്യപ്പെട്ടത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍