മൂന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 30 ഓളം പേർ

വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍. ഏകദേശം 45 മിനിറ്റോളം നീളുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മോദിക്ക് ശേഷം ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ വഹിക്കുന്ന ബിജെപി മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുന്നത്.

ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും. പുതിയ മന്ത്രിസഭയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് നാലും ജെ.ഡി.യുവിന് രണ്ടും മന്ത്രി സ്ഥാനങ്ങളും ലഭിക്കുമെന്നാണ് സൂചന.

റാം മോഹന്‍ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല പ്രസാദ് എന്നിവരാണ് ടി.ഡി.പി.യിലെ മൂന്ന് പേര്‍. നാലാമന്‍ ആരെന്ന് വ്യക്തമായിട്ടില്ല. ലാലന്‍ സിംഗ്, റാം നാഥ് താക്കൂര്‍ എന്നിവരായിരിക്കും ജെ.ഡി.യു മന്ത്രിമാര്‍. സ്പീക്കര്‍ പദവി ബിജെപി വിട്ടുകൊടുക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍