മത്സ്യ കടയിലെയും ഇറച്ചിക്കടയുടെയും വേസ്റ്റ് സംബന്ധിച്ചുണ്ടായ തർക്കം കത്തികുത്തിൽ കലാശിച്ചു

മുണ്ടൂർ: മത്സ്യ കടയിലെയും ഇറച്ചിക്കടയുടെയും വേസ്റ്റ് സംബന്ധിച്ചുണ്ടായ തർക്കം കത്തികുത്തിൽ കലാശിച്ചു. കത്തി കൊണ്ട് കുത്തേറ്റ മുണ്ടൂർ പുത്തൂക്കര വീട്ടിൽ ആൻ്റോയുടെ മകൻ ആനന്ദ് (30) നെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടൂർ പുണ്യാളൻ ഫിഷ് മാർക്കറ്റ് കടയുടെ സമീപത്തു വെച്ചായിരുന്നു സംഭവം.രാത്രി ഏട്ടുമണി യോടെ ഉണ്ടായ തർക്കമാണ്കത്തിക്കുത്തിൽ കലാശിച്ചത്.


മുണ്ടൂർ പെനിങ്ങന്നൂർ സ്വദേശി തലക്കോട്ടുകര വീട്ടിൽ എഡിസൺ മകൻ ആൻ്റോ (30)ന് എതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്.കടയിൽ നിന്ന് മത്സ്യ-മാംസ വെള്ളം ഒഴുകി വരുന്നതിനെ കുറിച്ചായിരുന്നു തർക്കം. തർക്കത്തിനിടയിൽകയ്യിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ആനന്ദിൻ്റ ഇടത് വാരിയിൽ കുത്തി പരിക്കേൽപ്പിച്ചതായി പറയുന്നു. പരിക്ക് ഗുരുതരമല്ല.ആനന്ദ് അമല ആശുപത്രിയിൽ ചികിത്സയിൽ ആണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍