മണലിത്തറ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ആദരവും അംഗനവാടിയിൽ 28 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന സിംല ടീച്ചർക്ക് ആദരവും നൽകി.

മണലിത്തറ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ആദരവും അംഗനവാടിയിൽ 28 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന സിംല ടീച്ചർക്ക് ആദരവും നൽകി. തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി  പി.ജെ രാജു ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജോഫി ചിറയത്ത് അദ്ധ്യക്ഷതവഹിച്ചു. 


കോൺഗ്രസ് പാർലിമെൻ്ററി പാർട്ടി നേതാവും 5-ാംവാർഡ് മെമ്പറുമായ എ.ആർ കൃഷ്ണൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.എ ശങ്കരൻ , 6-ാംവാർഡ് മെമ്പർ പി.ടി മണികണ്ഠൻ, കോൺഗ്രസ് മണ്ഡലം വൈസ്. പ്രസിസൻ്റ് കെ.ആർ സന്ദീപ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.എ ഹംസ, ജോൺ ഉലഹന്നാൻ അനിൽ കുമാർ പാറകുളങ്ങര, രാജൻ ഒറ്റയിൽ, ബൈജു ഐനിക്കൻ, അനിൽകുമാർ കളരിക്കൽ എന്നിവർ പങ്കെടുത്ത് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍