ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരി ഇല്ലത്ത് പി.എസ്. മധുസൂദനൻനമ്പൂതിരി സ്ഥാനമേറ്റു.

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരി ഇല്ലത്ത് പി.എസ്. മധുസൂദനൻനമ്പൂതിരി സ്ഥാനമേറ്റു.  അത്താഴപൂജകഴിഞ്ഞ് ചുമതല ഒഴിഞ്ഞ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ശ്രീകോവിലിൻ്റെ താക്കോൽ കൂട്ടം വെള്ളി കുടത്തിൽ നിക്ഷേപിച്ച് ഊരാളൻ പുതിയ മേൽശാന്തിയെ ഏൽപ്പിച്ചു. 

സ്ഥാനചിഹ്നമായ താക്കോൽക്കുട്ടവുമായി മേൽശാന്തി വലതുകാൽ വെച്ച് ശ്രീലകത്ത് കയറി  താക്കോൽ കൂട്ടം ഭഗവാൻ്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു. ആറ് മാസക്കാലമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. പുറപ്പെടാശാന്തിയായി ആറുമാസം വ്രതശുദ്ധിയിൽ  ക്ഷേത്രത്തിൽത്തന്നെ താമസിച്ച് മധുസൂദനൻനമ്പൂതിരി ചടങ്ങുകൾ നിർവഹിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍