ആലത്തൂർ ലോകസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനെ വിജയിപ്പിക്കുന്നതിനായി സിഐടിയു വടക്കാഞ്ചേരി നിയോജകമണ്ഡലം കൺവെൻഷൻ ചേർന്നു.


ആലത്തൂർ ലോകസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനെ വിജയിപ്പിക്കുന്നതിനായി സിഐടിയു വടക്കാഞ്ചേരി നിയോജകമണ്ഡലം കൺവെൻഷൻ ചേർന്നു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ എസ് കൃഷ്ണകുമാർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി കെ പുഷ്പാകരൻ, ജില്ലാ സെക്രട്ടറി പി സുലജ, സിഐടിയു വടക്കാഞ്ചേരി മണ്ഡലം കൺവീനർ ഇ സി ബിജു, എം ജെ ബിനോയ്, എൻ കെ പ്രമോദ്കുമാർ, കെ എം മൊയ്തു, എം ആർ കൃഷ്ണൻകുട്ടി, ലേഖ ഹരിദാസ്, കെ പി ജോയ്സൺ,കെ ഒ വിൻസെന്റ് എന്നിവർ സംസാരിച്ചു. ബൂത്ത് തല സ്‌കോഡുകൾ ഇറങ്ങുവാനും കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍